പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത പ്രതിയെ സഹതടവുകാരന്‍ ടോയ്‌ലറ്റില്‍ മുക്കിക്കൊന്നു

 police , child molester , jail florida , jail , florida , പൊലീസ് , പീഡനം , ടോയ്‌ലറ്റ്
ജാക്ക്സൺവില്ല (ഫ്ലോറിഡാ)| Last Modified ശനി, 3 ഓഗസ്റ്റ് 2019 (18:51 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌‌ത കേസില്‍ തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന പ്രതിയെ സഹതടവുകാരൻ സെല്ലിലെ ടോയ്‌ലറ്റിൽ മുക്കി കൊലപ്പെടുത്തി. ഫ്ലോറിഡയിലെ ജാക്‍സണ്‍‌വില്ല ഡ്യുവൽ കൗണ്ടി ജയിലിലാണ് സംഭവം.

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ഡേവിഡ് റമിറസ് എന്നയാളെയാണ് സഹതടവുകാരനായ പോള്‍ ഡിക്‍സണ്‍ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം വഴക്കാകുയും തുടര്‍ന്ന് റമിറസിനെ ഡിക്‍സണ്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു.

തുടര്‍ന്ന് അവശനായ റമിറസിനെ സെല്ലിനുള്ളിലെ ടൊയ്‌ലറ്റില്‍ മുക്കിക്കൊല്ലുകയായിരുന്നു എന്ന് ദൃക്‌‌സാക്ഷിയായ തടവുകാരന്‍ മൊഴി നല്‍കി. 11 വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലാണ് റമിറസ് ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :