'കൊല്ലട്ടേ എന്ന് ചോദിച്ചു, കൊന്നോളാൻ പറഞ്ഞു’ ; രാഖി ‘വേണ്ടെന്ന്’ പറഞ്ഞിരുന്നെങ്കിൽ കൊല്ലില്ലായിരുന്നുവെന്ന് രാഹുൽ

Last Modified ശനി, 3 ഓഗസ്റ്റ് 2019 (17:23 IST)
അമ്പൂരി കൊലക്കേസിൽ കൊല്ലപ്പെട്ട രാഖിയുടെ വസ്ത്രങ്ങൾ ചിറ്റാറ്റിൻകരയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിലാണു വസ്ത്രങ്ങൾ കണ്ടെത്തി. കൊലപാതകത്തിനു ശേഷം വസ്ത്രങ്ങൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു.

രാഖിയെ കൊലപ്പെടുത്താൻ നേരത്തേ തന്നെ രാഹുലും അഖിലും കൂടി തീരുമാനിച്ചിരുന്നു. ഈ വിവരം സുഹൃത്തും അയൽ‌വാസിയുമായ ആദർശിനേയും ഇവർ അറിയിച്ചിരുന്നു. വേണ്ട സഹായങ്ങളെല്ലാം ആദർശ് ചെയ്ത് നൽകുകയും ചെയ്തു. രാഖിയെ കാറിൽ കയറ്റി കൊണ്ടുവരുമ്പോൾ അമ്പൂരിയിൽ കാത്തുനിന്നിരുന്ന രാഹുൽ പിൻസീറ്റിൽ കയറി. ഇയാൾക്കൊപ്പം കാത്ത് നിന്നിരുന്ന ആദർശ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങി.

അഖിൽ പിൻ‌സീറ്റിലും രാഹുൽ വാഹനം ഓടിക്കുകയുമായിരുന്നു. രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖിൽ രാഹുലിനോട് പറഞ്ഞു. ‘എങ്കിൽ പിന്നെ കോന്നേക്കട്ടേയെന്ന്‘ അഖിലിനോട് രാഹുൽ ചോദിച്ചു. ‘കൊന്നോളാൻ’ രാഖിയായിരുന്നു മറുപടി നൽകിയത്. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :