താൻ കാരണം സ്വസ്ഥത നഷ്ടപ്പെട്ട യുവാവിനോട് മാപ്പ് ചോദിച്ച് സണ്ണി ലിയോൺ !

Last Modified ഞായര്‍, 4 ഓഗസ്റ്റ് 2019 (12:04 IST)
തന്നോട് ആളുകൾക്കുള്ള ആരാധന മൂലം സ്വസ്ഥത നഷ്ടമായ പുനീത് എന്ന യുവാവിനോട് മപ്പ് ചോദിച്ചിരിക്കുകയാണ് സണ്ണി ലിയോൺ. സണ്ണി ലിയോനിനെ അന്വേഷിച്ചുള്ള ഫോൺ കോളുകൾ കാരണം പൊറുതിമുട്ടുയതോടെ ഡൽഹി സ്വദേശിയായ പുനീത് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവം വലിയ വാർത്തയായതിന് പിന്നാലെയാണ് സണ്ണി ലിയോണിന്റെ പ്രതികരണം.

സൂം ടിവിക്ക് നൽകിയ അഭിമുഖതിലാണ് യുവാവിനോട് മാപ്പ് ചോദിച്ചത്. ഇങ്ങനെ എല്ലാം സംഭവിക്കുമെന്ന് താൻ കരുതിയില്ല എന്നും സണ്ണി ലിയോൺ പറഞ്ഞു. സണ്ണി ലിയോണിനെ അന്വേഷിച്ച് 500ലധികം ഫോൺ കോളുകളാണ് ഒരുദിവസം യുവാവിന് വരുന്നത്. കോളുകൾക്ക് മറുപടി നൽകി മടുത്തതോടെയാണ് പുനീത് അഗർവാൾ പൊലീസിൽ പരാതി നൽകിയത്

സണ്ണിലിയോൺ അഭിനയിച്ച അർജുൻ പാട്യാല എന്ന സിനിമയാണ് പണിപറ്റിച്ചത്. സിനിമയിൽ സണ്ണി ലിയോൺ അവതരിപ്പിച്ച കഥാപാത്രം തന്റെ ഫോൺ നമ്പർ പറയുന്നുണ്ട്. ഇത് പുനീതിന്റെ നമ്പറായിപ്പോയി. ഇതോടെ കണ്ടിറങ്ങിയ ആളുകൾ സണ്ണി ലിയോണിനെ അന്വേഷിച്ച് നമ്പറിലേക്ക് വിളിക്കാൻ തുടങ്ങി. ഇത് സണ്ണി ലിയോണിന്റെ നമ്പറാണ് എന്നതരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണവും ആരംഭിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :