മുംബൈ|
JOYS JOY|
Last Modified വെള്ളി, 1 ജൂലൈ 2016 (15:07 IST)
ഷീന ബോറ കൊലക്കേസില്‍ ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ വെളിപ്പെടുത്തല്‍. ആദ്യം കേസുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെടുകയും പിന്നീട് മാപ്പുസാക്ഷിയാകുകയും ചെയ്തയാളാണ് ശ്യാംവര്‍ റായി. 12 പേജു വരുന്ന സാക്ഷിമൊഴിയിലാണ് മകളായ ഷീന ബോറയെ ഇന്ദ്രാണി മുഖര്‍ജി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു എന്ന് ശ്യാംവര്‍ റോയി മൊഴി നല്കിയിരിക്കുന്നത്.
2012 ഏപ്രില്‍ 24ന് കാറില്‍ വെച്ച് മകളെ കൊലപ്പെടുത്തുകയായിരുന്നു. ഇന്ദ്രാണിയുടെ നിര്‍ദ്ദേശം അനുസരിച്ച് റായിയും ഇന്ദ്രാണിയുടെ മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഷീനയെ കൊലപ്പെടുത്താന്‍ സഹായിച്ചു. റായി ഷീനയുടെ വായ പൊത്തിപ്പിടിച്ചപ്പോള്‍ സഞ്ജീവ് ഖന്ന ഷീനയെ ബലമായി പിടിച്ചു.
സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്ലാവര്‍ക്കും സാക്ഷിമൊഴിയുടെ കോപ്പി നല്കിയിട്ടുണ്ട്. ഇന്ദ്രാണിയുടെ മുന്‍ഭര്‍ത്താവ്, പീറ്റര്‍ മുഖര്‍ജി എന്നിവര്‍ക്ക് സ്പെഷ്യല്‍ സി ബി ഐ കോടതിയാണ് സാക്ഷിമൊഴി നല്കിയത്.
സാക്ഷിമൊഴി ഹിന്ദിയിലാണ് തയ്യാറായിരിക്കുന്നത്.
ഷീനയെ കൊന്നതിനു ശേഷം ഇന്ദ്രാണി മുഖര്‍ജിയും സഞ്ജീവ് ഖന്നയും ഇംഗ്ലീഷില്‍ സംസാരിച്ചതായും എന്നാല്‍ തനിക്കത് മനസ്സിലായില്ലെന്നും എന്നാല്‍, സംഭാഷണത്തില്‍ മിഖൈല്‍ (ഇന്ദ്രാണിയുടെ മകന്‍), രാഹുല്‍ (പീറ്ററിന്റെ മകന്‍), വോര്‍ളി എന്നിവരെക്കുറിച്ച് സംസാരിച്ചതായും ശ്യാംവര്‍ റായി പറഞ്ഞു. അതേസമയം, പീറ്റര്‍ മുഖര്‍ജിയെക്കുറിച്ച് യാതൊരുവിധ ആരോപണങ്ങളും ശ്യാംവര്‍ റായി ഉന്നയിച്ചിട്ടില്ല.