മുംബൈ|
JOYS JOY|
Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (08:40 IST)
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റി. ഷീന ബോറ കൊലക്കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണിയെ ആത്മഹത്യാശ്രമത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബോധം തിരികെ ലഭിച്ച ഇന്ദ്രാണി ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. ഇന്ദ്രാണിയുടെ ചികിത്സാവിവര റിപ്പോര്‍ട്ട് മെട്രോപൊളിറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആശുപത്രി ഡീന്‍ ഡോ ടി പി ലഹാനെ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഇന്ദ്രാണിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സി ബി ഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ദ്രാണിയെ സി ബി ഐ ചോദ്യം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.