11വര്‍ഷത്തിനു ശേഷം കടന്നുപോയത് സിംലയില്‍ മഞ്ഞുവീഴ്ചയില്ലാത്ത ജനുവരി

ശ്രീനു എസ്| Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (08:47 IST)
11വര്‍ഷത്തിനു ശേഷം കടന്നുപോയത് സിംലയില്‍ മഞ്ഞുവീഴ്ചയില്ലാത്ത ജനുവരി. ഇതുപോലെ 2010ല്‍ സിംലയില്‍ മഞ്ഞുവീഴ്ചയില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം 97 സെന്റീമീറ്റര്‍ മഞ്ഞാണ് സിംലയില്‍ പെയ്തത്. അതേസമയം മണാലിയിലും മഞ്ഞുവീഴ്ചയില്ലായിരുന്നു.

മൂന്നുവര്‍ഷത്തിനു ശേഷമാണ് ടൂറിസ്റ്റുകേന്ദ്രമായ മണാലിയിലും മഞ്ഞുവീഴ്ചയില്ലാത്തത്. ഹിമാചല്‍ പ്രദേശില്‍ ജനുവരിയില്‍ 38 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ചയാണ് ഉണ്ടായത്. സിംലയില്‍ 65ശതമാനത്തോളം കുറവാണ് മഞ്ഞുവീഴ്ചയില്‍ ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :