വെബ്ദുനിയ ലേഖകൻ|
Last Updated:
ചൊവ്വ, 2 ഫെബ്രുവരി 2021 (07:26 IST)
ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപക റോഡ് ഉപരോധത്തിന് ആഹ്വാവനം ചെയ്ത കർഷക സംഘടനകൾ. ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് 13 മുതൽ വൈകിട്ട് മൂന്ന് വരെ ദേശീയ സംസ്ഥാന പാതകൾ ഉപരോധിയ്ക്കും എന്ന് കർഷക സമര നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു, കഴിഞ്ഞ വർഷം എംഎസ്‌പിയിൽ സംഭരണത്തിനായി എഫ്സിഐയ്ക്ക് വായ്പ വഴി 1,36,600 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ ഇത്തവണത്തെ ബജറ്റിൽ ഒരു തുകയും അനുവദിച്ചിട്ടില്ല. എഫ്ഐഐ അടച്ചുപൂട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് കർഷകർ സംശയിയ്ക്കുന്നു. അതേസമയം കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ബജറ്റാണ് ഇത്തവണത്തേത് എന്നായിരുന്നു ബജറ്റ് അവതരണ വേളയിൽ നിർമല സീതാരാമൻ ആവർത്തിച്ച് വ്യക്താമാക്കിയത്.