ലൈസൻസിനും വാഹന രജിസ്ട്രേഷനും ആധാർ നിർബന്ധമാക്കാൻ ഒരുങ്ങുന്നു

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (08:14 IST)
ഡൽഹി: ഡ്രൈവിങ് ലൈസൻസിനും, വാഹന രജിസ്ട്രേഷനും നിർബ്ബന്ധിത തിരിച്ചറിയൽ രേഖയാക്കാൻ ഒരുങ്ങി കേന്ദ്രം. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബിനാമികളുടെ പേരുകളിൽ വാഹനം രജിസ്റ്റർ ചെയ്യുന്നതും, വ്യാജരേഖകൾ ഉപയോഗിച്ച് ലൈസൻസ് നേടുന്നതും തടയുകയാണ് പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. ഭേതഗതി നടപ്പിലാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ഉപരിതല മാന്ത്രാലയം സംസ്ഥാന സർക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടി. ഈ മാസം അവസാനത്തോടെ വിജ്ഞാപനം ഇറങ്ങിയേക്കും. ലേണേഴ്‌സ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ, ഉടമസ്ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, ലൈസൻസ് പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസ്, ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് എന്നിവയ്ക്ക് ഇനി ആധാർ നൽകേണ്ടിവരും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :