ഛത്തീസ്‌ഗഡില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ആര്‍എസ്‌എസില്‍ പ്രവര്‍ത്തിക്കാം

റായ്‌പൂര്‍| Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (17:00 IST)
ഛത്തീസ്‌ ഗഡ്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ ആര്‍എസ്‌എസില്‍ പ്രവര്‍ത്തിക്കാം. 1965ലെ സര്‍വീസ് നിയമമനുസരിച്ച് സര്‍ക്കാര്‍ ഏതെങ്കിലും രാഷ്ട്രീയ സംഘടനകളില്‍ അംഗമാകുന്നത് വിലക്കിയിട്ടുണ്ട്.


എന്നാ‍ല്‍
ഫെബ്രുവരി 23ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഈ നിബന്ധന ആര്‍എസ്എസിന് ബാധകമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നീക്കത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
ഛത്തീസ്‌ ഗഡ്‌ മധ്യപ്രദേശിന്റെ ഭാഗമായിരുന്ന കാലത്ത് നിലവിലുണ്ടായിരുന്ന നിയമമാണിത്. മധ്യപ്രദേശില്‍ ഈ നിയമം എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ഛത്തീസ്‌ഗഡില്‍ നിരോധനം നിലനില്‍ക്കുകയായിരുന്നു.

സംഭവത്തെ ജനാധിപത്യ നടപടികളുടെ ധ്വംസനം എന്നാണ്‌ കോണ്‍ഗ്രസ്‌ വിശേഷിപ്പിച്ചിരിക്കുന്നത്.അഡീഷണല്‍ സെക്രട്ടറി കെ ആര്‍ മിശ്ര ഒപ്പുവെച്ചിരിക്കുന്ന ഉത്തരവിന്റെ കോപ്പികള്‍ എല്ലാ സുപ്രധാന ഓഫീസുകളിലും എത്തിക്കഴിഞ്ഞു.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :