അദ്ധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ജനുവരി 22നു പണിമുടക്കുന്നു

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (16:31 IST)
സംസ്ഥാനത്തെ അദ്ധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ജനുവരി 22 നു പണിമുടക്കാന്‍ തീരുമാനിച്ചു. ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എം‍പ്ലോയീസ് ആന്‍റ് ടീച്ചേഴ്സും അദ്ധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയും ചേര്‍ന്നുള്ള സം‍യുക്ത പ്രസ്താവനയിലാണ്‌ ഇതു സംബന്ധിച്ച വിവരം അറിയിച്ചത്.

സേവന വേതന വ്യവസ്ഥകള്‍ പുതുക്കുക എന്നതാണു പ്രധാന ആവശ്യമായി ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. അടിസ്ഥാന ശമ്പളത്തിന്‍റെ ഇരുപതു ശതമാനം ഇടക്കാലാശ്വാസമായി അനുവദിക്കുക, അഞ്ചു വര്‍ഷ തത്വം ഉറപ്പാക്കി ശമ്പള പരിഷ്കരണം നടപ്പാക്കുക എന്നിവയാണു ഇവയിലെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍.

ഇതിനൊപ്പം സര്‍ക്കാര്‍ അടുത്തിടെ 30,500 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത് ഉപേക്ഷിക്കണമെന്നും സം‍യുക്ത സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പണിമുടക്ക് വിജയിപ്പിക്കാന്‍ എല്ലാവിധ സഹകരണങ്ങളും നല്‍കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :