ചാണകത്തിൽ നിന്നുള്ള ആദ്യ പെയിന്റ്, ബ്രാൻഡ് അംബാസിഡറായി നിതിൻ ഗഡ്‌കരി

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ജൂലൈ 2021 (20:39 IST)
ഇന്ത്യയിൽ ചാണകത്തിൽ നിന്നും നിർമിക്കുന്ന ആദ്യ പെയിന്റായ ഖാദി പ്രകൃതിക് പെയിന്റിന്റെ പുതിയ ഓട്ടോമേറ്റഡ് നിർമാണ യൂണിറ്റ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ഈ പെയിന്റിന്റെ നിർമാണം ഏറ്റെടുക്കാൻ യുവസംരഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും പെയിന്റിന്റെ ബ്രാൻഡ് അംബാസഡർ താനാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ജയ്പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ്‌മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാമ്പസിലാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചത്. ഇതോടെ രാജ്യത്ത് പെയിന്റിന്റെ ഉത്‌പാദനശേഷി ഇരട്ടിയാകും. ദരിദ്രരുടെ വികസനമാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്നും രാജ്യത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശാക്തീകരിക്കാൻ ഈ പദ്ധതിക്കാവുമെന്നും ഓരോ ഗ്രാമത്തിലും ഒരു പെയിന്റ് യൂണിറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ഗഡ്കരിയെ ഉദ്ധരിച്ച് മന്ത്രാലയം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :