അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് മുക്തരാകാന്‍ ഗോമൂത്രം കുടിക്കൂ; ലൈവായി കുടിച്ചുകാണിച്ച് ബിജെപി എംഎല്‍എ, വീഡിയോ
- റേഡിയേഷൻ ചെറുക്കാൻ ചാണകത്തിൽനിന്നും ചിപ്പുമായി രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ, വീഡിയോ
- റഷ്യയിലെ സ്കൂളിൽ വെടിവെയ്പ്, എട്ടുകുട്ടികളും അധ്യാപകനും കൊല്ലപ്പെട്ടു: 17കാരൻ അറസ്റ്റിൽ
- ഇന്ത്യന്‍ കൊറോണ വകഭേദം ലോകത്തിന് ഭീഷണി: ലോകാരോഗ്യ സംഘടന
- ഇന്ത്യയിലേക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നിര്‍മിക്കുന്ന വിദഗ്ധ സംഘത്തെ അയക്കും: ഇസ്രായേല്‍
അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാഗില്‍ ഉണക്കിയ ചാണകം; പിന്നീട് സംഭവിച്ചത്
അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാഗില്‍ നിന്ന് ഉണക്കിയ ചാണകം കണ്ടെത്തി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബാഗില്‍ നിന്നും ചാണകം പിടികൂടിയത്. വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാഗ് കണ്ടെത്തിയത്. ബാഗ് പരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ ചാണകം കണ്ടത്.
അമേരിക്കയില്‍ ചാണകം നിരോധിത വസ്തുവാണ്. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്റാണ് ബാഗ് തുറന്നുപരിശോധിച്ചത്. ബാഗില്‍ നിന്നു കണ്ടെത്തിയ ചാണകം ഉടന്‍ തന്നെ നശിപ്പിച്ചുകളഞ്ഞു.
വിമാനത്തിനുള്ളില്‍ നിന്നു രൂക്ഷമായ ഗന്ധം വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഏപ്രില്‍ 4 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ യാത്രക്കാരന്റേതാണ് ബാഗെന്ന് അധികൃതര്‍ പറയുന്നു. ചാണകം മൂലം ചില രോഗങ്ങള്‍ പകരാനുള്ള സാധ്യത കണക്കിലെടുത്താണ് നശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്യൂട്ട് കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാണകമുണ്ടായിരുന്നത്. ഈ ബാഗ് യാത്രക്കാരന് വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാതിരിക്കുകയായിരുന്നു.
കന്നുകാലികളില്‍ സാധാരണമായി കാണുന്ന കുളമ്പ് രോഗം ചാണകത്തിലൂടെ പകരുമെന്നതിനാലാണ് ചാണകം കൊണ്ടുവരുന്നതിന് യുഎസില്‍ എതിര്‍പ്പുള്ളത്.