റേഡിയേഷൻ ചെറുക്കാൻ ചാണകത്തിൽനിന്നും ചിപ്പുമായി രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ, വീഡിയോ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (10:15 IST)
ഡല്‍ഹി: എല്ലാ തരം റേഡിയേഷനുകളിൽനിന്നും സംരക്ഷിയ്ക്കാൻ ചാണകത്തിന് കഴിവുണ്ടെ എന്നും ഇത് ശാസ്ത്രീയമായി തെളിയിയ്ക്കപ്പെട്ടിട്ടുള്ളതാണെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കതിരിയ.. റേഡീയേഷൻ ചെറുക്കും എന്ന അവകാശവാദവുമായി ചാണകത്തിൽനിന്നും വികസിപ്പിച്ച ഒരു ഒറ്റു ചിപ്പ് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു വല്ലഭായ് കതിരിയയുടെ പ്രതികരണം.

ഇത് റേഡിയേഷന്‍ കുറയ്ക്കുന്നതിന് മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാവുന്ന ഒരു ചിപ്പാണ്. ഫോണുകളില്‍ സൂക്ഷിക്കുകയാണെങ്കില്‍ അത് വികിരണങ്ങളിൽനിന്നും നമ്മെ സംരക്ഷിയ്ക്കും എന്ന് ചിപ്പ് പരിചയപ്പെടുത്തിക്കൊണ്ട് വല്ലഭായ് കതിരിയ പറഞ്ഞു. 'ഗോസത്വ കവച്' എന്നാണ് ഈ ചിപ്പിന് പേര് നൽകിയിരിയ്ക്കുന്നത്. മൃഗസംരക്ഷണ, ക്ഷീരകര്‍ഷക വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :