നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പാറ്റ്ന| Last Updated: ഞായര്‍, 22 ഫെബ്രുവരി 2015 (17:47 IST)

ജെഡി-യു നേതാവ് നിതീഷ്കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
വിശ്വാസവോട്ട് നേടാന്‍ ശ്രമം നടത്തിയ ജീതന്‍ റാം മാഞ്ചി അവസാന നിമിഷം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്
നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുന്നത്.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മാര്‍ച്ച് 16 വരെ നിതീഷിന് സമയം അനുവദിച്ചിട്ടുണ്ട്. ബിഹാറിലെ ജനങ്ങളെ ഒരിക്കല്‍ കൂടി സേവിക്കാന്‍ ലഭിച്ച അവസരം തന്നെ ഒരിക്കല്‍ കൂടി വിനയാന്വിതനാക്കുന്നുവെന്നും ബിഹാറിനു നയപരമായ പിന്തുണ നല്‍കുന്നതിന് കേന്ദ്രം ശ്രമിക്കണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്താണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :