മാഞ്ചി രാജിവച്ചത് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ !

മാഞ്ചി, നിതീഷ് കുമാര്‍, ബിഹാര്‍
പട്‌ന| vishnu| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (13:48 IST)
അപ്രതീക്ഷിതമായ രാജിയൊടെ ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കൂട്ടിയ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ചി രാജിവയ്ക്കാന്‍ കാരണം വധഭീഷണി ഭയന്നാണെന്ന് സൂചന. തന്നെ വധിക്കുമെന്ന് മുഖ്യമന്ത്രിയായിരിക്കെ ഭീഷണിയുണ്ടയിരുന്നെന്നും പിന്തുണക്കുന്ന എം എല്‍ എമാര്‍ക്ക് നേരെയും ഭീഷണിയുണ്ടായതായും അതിനാലാന് താന്‍ രാജിവയ്ക്കുന്നതെന്നും മാഞ്ചി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
തന്നെയും എം എല്‍ എമാരെയും കൊന്നുകളയും എന്ന് ഭീഷണിയുണ്ടായിരുന്നു എന്നാണ് മാഞ്ചി പറഞ്ഞിരിക്കുന്നത്.

നിതീഷ് കുമാറിന്റെ പാവയാകാന്‍ വിസമ്മതിച്ചത് കൊണ്ടാണ് തനിക്ക് രാജിവെക്കേണ്ടി വന്നത് എന്ന് പറഞ്ഞ മാഞ്ചി ഭീഷ്മ പിതാമഹനെപ്പോലെയാണ് നിതീഷ് കുമാര്‍ പെരുമാറുന്നത് എന്നും സര്‍ക്കാരിനെയും സ്വന്തം വരുതിയില്‍ നിര്‍ത്താനായിരുന്നു നിതീഷ് കുമാറിന്റെ ശ്രമമെന്നും മാഞ്ചി കുറ്റപ്പെടുത്തി. രഹസ്യമായി വിശ്വാസവോട്ട് തേടിയിരുന്നെങ്കില്‍ തനിക്ക് 140 എം എല്‍ എമാരുടെ പിന്തുണയെങ്കിലും കിട്ടുമായിരുന്നു. എന്നാല്‍ രഹസ്യ വോട്ട് വേണമെന്ന തന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല എന്ന് മാഞ്ചി പറഞ്ഞു.

ഏറ്റവും പിന്നോക്ക വിഭാഗത്തില്‍ നിന്നാണ് താന്‍ വരുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി നേതാക്കള്‍ എന്നെ ഒരു രക്തസാക്ഷിയാക്കി എന്ന് പറഞ്ഞ് ജാതിയുടെ പേരില്‍ മാഞ്ചി സഹതാപ തരംഗം ഉണ്ടാക്കാനുള്ള നീക്കവും നടത്തിയിട്ടുണ്ട്. മഞ്ജിയെ പിന്തുണക്കാന്‍ തീരുമാനിച്ച ബിജെപി മാഞ്ചിയുടെ അപ്രതീക്ഷിത രാജിയില്‍ ഞെട്ടിയെങ്കിലും മാഞ്ചിയുടെ ജാതിക്കാര്‍ഡില്‍ ബിജെപിയും കയറിപ്പിടിച്ചു. തങ്ങളുടെ പക്ഷം വ്യക്തമാണ് എന്നും മഹാദളിതര്‍ക്കൊപ്പമാണ് തങ്ങള്‍ നില്‍ക്കുന്നതെന്നുമാണ് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ പറയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :