നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

  ബിഹാര്‍ മുഖ്യമന്ത്രി, നിതീഷ് കുമാര്‍, ജീതന്‍ റാം മാഞ്ചി, ബിഹാര്‍
പട്ന| jibin| Last Modified ഞായര്‍, 22 ഫെബ്രുവരി 2015 (10:34 IST)
ദിവസങ്ങള്‍ നീണ്ടു നിന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ചിനു രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുക്കും. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മാര്‍ച്ച് 16 വരെ നിതീഷിന് സമയം അനുവദിച്ചിട്ടുണ്ട്.

വിശ്വാസവോട്ട് നേടാന്‍ ശ്രമം നടത്തിയ ജീതന്‍ റാം മാഞ്ചി അവസാന നിമിഷം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിതീഷ് കുമാറിനെ ക്ഷണിച്ചത്. നിതീഷിനോടൊപ്പം ജെഡിയു, ആര്‍ജെഡി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. മന്ത്രിസഭയില്‍ ചേരുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് കുമാര്‍ ചൌധരി വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :