നിതീഷ്കുമാര്‍ മുഖ്യമന്ത്രിയാകും, ബിഹാറില്‍ ആശങ്കയൊഴിഞ്ഞു

പട്ന| vishnu| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (19:12 IST)
ബിഹാര്‍ മുഖ്യമന്ത്രിയായി ജെഡിയുവിന്റെ നിതീഷ് കുമാര്‍ സ്ഥാനമേല്‍ക്കും. ഞായര്‍ വൈകിട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. ഇന്നു നാലരയ്ക്ക് ഗവര്‍ണര്‍ കേസരിനാഥ് ത്രിപതിയെ കണ്ട നിതീഷ് കു മാര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു.
ഞായറാഴ്‌ച ചുമതലയേല്‍ക്കുന്ന നിതീഷ്‌ മാര്‍ച്ച്‌ 16 ന്‌ ബീഹാര്‍ അസംബ്‌ളിയില്‍ വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കും. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ജിതന്‍ റാം മാഞ്ചി രാജിവച്ചതൊടെയാണ് ബിഹാറിലെ രഷ്ട്ര്രിയ പ്രതിസന്ധിക്ക് പരിഹാരമുണ്ടായിരിക്കുന്നത്.

നിയമസഭയില്‍ വിശ്വാസവോട്ടിന് മണിക്കൂറുകള്‍ അവശേഷിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി രാജിവച്ചത്.
രാവിലെ ഗവര്‍ണര്‍ കെ എന്‍ ത്രീപാഠിയെ നേരില്‍ കണ്ട്‌ മാഞ്ചി രാജിക്കത്തും നിയമസഭ പിരിച്ചുവിടാനുള്ള ശുപാര്‍ശയും കൈമാറിയിരുന്നു. ബിഹാര്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. വിശ്വാസവോട്ടിന് മുന്‍പ് വധഭീഷണി ഉണ്ടായെന്നും മാഞ്ചി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിതീഷിനെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.

മാഞ്ചി രാജി വച്ചതിനു പിന്നാലെ താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് തെറ്റായിപ്പോയെന്നും വീണ്ടും മുഖ്യമന്ത്രിയാകാന്‍ തയാറാണെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ബിഹാറിലെ ജനങ്ങളോട് അതിനു ക്ഷമ ചോദിക്കുന്നെന്നും നിതീഷ് പറഞ്ഞു. പിന്തുണ നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കും ബിഎസ്പിക്കും നിതീഷ് നന്ദി പറയുകയും ചെയ്തു. അതേസമയം ഈ സംഭവത്തോടെ നിതീഷിനെ എതിര്‍ക്കാന്‍ ഒന്നാന്തരം പോരാളിയെ ബിജെപിയ്‌ക്ക് കിട്ടിയിരിക്കുകയാണ്‌. മഹാദളിത് വിഭാഗക്കാ‍രനായ മാഞ്ചിയെ ഒപ്പംകൂട്ടുന്നത് രാഷ്ട്രീയമായി പ്രയോജനം ചെയ്യുമെന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ സഖ്യകക്ഷിയായ ശിവസേന ഇതിന് എതിരാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :