പ്രധാനമന്ത്രിയാകാന്‍ താന്‍ യോഗ്യവാന്‍; നിതീഷ് കുമാര്‍

പാട്ന| WEBDUNIA|
PTI
മോഡിയേക്കാളും രാഹുലിനേക്കാളും പ്രധാനമന്ത്രിയാകാന്‍ ഏറെ യോഗ്യതയുള്ളവര്‍ അനേകം പേരുണ്ടെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സ്വയം പേരെടുത്ത് പറയാതെയാണ് തന്റെ പ്രധാനമന്ത്രി മോഹം നിതീഷ് കുമാര്‍ വെളിപ്പെടുത്തിയത്.

"ഇപ്പോള്‍ ചുറ്റിനടക്കുന്നവര്‍ക്ക്‌ എന്റെയത്ര പരിചയമുണ്ടെന്നു തോന്നുന്നുണ്ടോ? സഭാനേതാവാകാന്‍ ആഗ്രഹിക്കുന്നയാള്‍ക്കു രാജ്യസഭയിലോ ലോക്സഭയിലോ ഒരു ദിവസത്തെയെങ്കിലും അനുഭവപരിചയമുണ്ടോ എന്ന് നിതീഷ് ചോദിച്ചു.

താന്‍ വി പി സിങ്‌ മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നുവെന്ന് നിതീഷ് പറഞ്ഞു. വാജ്പേയിമന്ത്രിസഭകളിലും പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായാലും ആയില്ലെങ്കിലും ഞാന്‍ എംപിയായിരുന്നിട്ടുണ്ടെന്നും‌ നിതീഷ്‌ കൂട്ടിച്ചേര്‍ത്തു.

രാഹുലിനെയും കണക്കിന് പരിഹസിക്കാന്‍ നിതീഷ്‌ മറന്നില്ല. "ഒരാള്‍ക്കു പാര്‍ലമെന്റ്‌ പരിചയമില്ലെങ്കില്‍ അടുത്തയാള്‍ക്ക് സംസ്ഥാനംപോലും ഭരിച്ചു പരിചയമില്ല. എനിക്കിതു രണ്ടുമുണ്ട്‌. അപ്പോള്‍ പിന്നെ, എനിക്ക്‌ അവരെക്കാള്‍ യോഗ്യതക്കുറവുണ്ടോ എന്നാണ് നിതീഷ് ചോദിച്ചത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :