ബീഹാര്‍ മന്ത്രി രാജിവെച്ചു

പട്‌ന| WEBDUNIA|
PRO
ബിഹാറില്‍ നിതീഷ്‌കുമാര്‍ മന്ത്രിസഭയിലെ സാമൂഹികക്ഷേമവകുപ്പ് മന്ത്രി പര്‍വീണ്‍ അമാനുള്ള രാജിവെച്ചു.

ഇന്നത്തെ നിലയില്‍ മന്ത്രിസഭയില്‍ തുടരാന്‍ പ്രയാസമുണ്ടെന്ന് അറിയിച്ച പര്‍വീണ്‍ രാജിക്കത്ത് മുഖ്യമന്ത്രിക്കയച്ചു. സാമൂഹികപ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങാനാണ് പര്‍വീണിന്റെ തീരുമാനം. മന്ത്രിസഭയില്‍നിന്ന് ഒഴിയാന്‍ പ്രത്യേക കാരണമൊന്നും അവര്‍ പറഞ്ഞിട്ടില്ല.

ജനതാദള്‍-യുവില്‍ നിന്നും അദ്ദേഹം രാജിവെക്കുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രിയോടോ മറ്റു മന്ത്രിമാരോടോ തനിക്ക് വിദ്വേഷമൊന്നുമില്ലെന്ന് പര്‍വീണ്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :