തമിഴ്‌നാട്ടില്‍ പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 ജനുവരി 2024 (09:26 IST)
തമിഴ്‌നാട്ടില്‍ പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ന് നടക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ തല്‍സമയ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നത് തമിഴ്‌നാട് പോലീസ് തടയുകയാണ്. പരിപാടി സംഘടിപ്പിക്കുന്ന സംഘാടകരെ പോലീസ് ഭയപ്പെടുത്തുന്നു. ഒപ്പം പന്തലുകളും അഴിപ്പിക്കുന്നു.

തമിഴ്‌നാട്ടില്‍ 200 ശ്രീരാമക്ഷേത്രങ്ങള്‍ ഉണ്ട്. ഹിന്ദു റിലീജിയന്‍ ചാരിറ്റബിള്‍ എന്‍ഡോമെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജാ, പ്രസാദം, അന്നദാനം എന്നിവ അനുവദിക്കുന്നില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് പ്രാണ പ്രതിഷ്ഠയുടെ തല്‍സമയ സംപ്രേക്ഷണം തടയുന്നതെന്നാണ് മന്ത്രി കുറിച്ചത്. എക്‌സിലൂടെയാണ് മന്ത്രി പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :