കനത്തമഴ: തമിഴ്‌നാട്ടില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (08:16 IST)
കനത്തമഴയില്‍ വെള്ളം ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. നെല്ലായി, തൂത്തുക്കുടി ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. തെങ്കാശി ജില്ലയിലെ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ പലയിടത്തും വെള്ളം പൊങ്ങിയിട്ടുണ്ട്. പലസ്‌കൂളുകളും കോളേജുകളും ദുരിതാശ്വാസ കാമ്പുകളായി പ്രവര്‍ത്തിക്കുകയാണ്.

അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍
ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :