മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ മരണം ഒന്‍പതായി; നാല് ജില്ലകളില്‍ നിന്ന് 12650 പേരെ മാറ്റിപാര്‍പ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2023 (10:59 IST)
മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ മരണം ഒന്‍പതായി. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് പ്രളയ സമാന സാഹചര്യമുള്ളത്. ഈനാല് ജില്ലകളില്‍ നിന്ന് 12650 പേരെ മാറ്റിപാര്‍പ്പിച്ചു. തൂത്തുക്കുടി വിമാനത്താവളത്തില്‍ നിന്നുള്ള എട്ട് സര്‍വീസുകള്‍ റദ്ദാക്കി. വസായ്പുരത്ത് കുടുങ്ങിക്കിടന്ന 118 പേരെ സൈന്യം രക്ഷപ്പെടുത്തി. തിരുനെല്‍വേലി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തൂത്തുക്കുടി- മധുര ഹൈവേയില്‍ ആന്റണിപുരത്ത് പാലം തകര്‍ന്നു. നിലവില്‍ 230 ദുരന്തനിവാരണ സേനാംഗങ്ങളെയും 160ലധികം സൈനികരും രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :