College Rankings: മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ മദ്രാസ് ഐഐടി ഒന്നാമത്, ആദ്യ നൂറിൽ ഇടം നേടിയ കേരളത്തിലെ സർവകലാശാലകളെയും കോളേജുകളെയും അറിയാം

അഭിറാം മനോഹർ| Last Modified വെള്ളി, 15 ജൂലൈ 2022 (18:37 IST)
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം.നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (2022) തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് പുറത്തുവിട്ടത്.

ഓവറോൾ വിഭാഗത്തിൽ മദ്രാസ് ഐഐടി തന്നെയാണ് ഇത്തവണയും മുന്നിൽ. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസാണ് രണ്ടാമത്. ഓവറോൾ റാങ്കിങ്ങിൽ കേരളത്തിൽ നിന്നും 3 വിദ്യാഭ്യാസഥാപനങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. എംജി സർവകലാശാല-51, കുസാറ്റ്-69, കോഴിക്കോട് എൻഐടി-79 എന്നിങ്ങനെയാണ് റാങ്കുകൾ.

വിഭാഗത്തിൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ് ഒന്നാമതും ജെഎൻയു രണ്ടാമതുമാണ്. കേരളത്തിൽ നിന്നും നാല് സർവകലാശാലകളാണ് ആദ്യ നൂറിലുള്ളത്. എം.ജി സര്‍വകലാശാല 30, കേരള സര്‍വകലാശാല 40, കുസാറ്റ് 41, കാലിക്കറ്റ് സര്‍വകലാശാല 69 എന്നിങ്ങനെയാണ് റാങ്കുകള്‍. ഡളി മിറാൻഡാ ഹൗസാണ് കോളേജുകളിൽ ഒന്നാമത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് 24-ാം സ്ഥാനത്തുണ്ട്. രാജഗിരി കോളേജ് (27), തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് (50) എന്നിവര്‍ ആദ്യ അന്‍പതിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :