ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (08:16 IST)
ആന്ധ്ര ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിച്ച ഹുദ് ഹുദ് ചുഴലികൊടുങ്കാറ്റിനുശേഷം അറബിക്കടലില്‍ നിലോഫര്‍ ചുഴലിക്കാറ്റ് രൂപമെടുത്തു.
മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന നിലോഫര്‍ മഹാരാഷ്ട്ര, ഗുജറാത്ത് , ഗോവ, കേരളം, കര്‍ണാടക, ലക്ഷദീപ് എന്നിവിടങ്ങളില്‍ നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
കടലിനു മീതേ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ചുഴലി ബുധനാഴ്ചയോടെ ഗുജറാത്ത്, പാകിസ്ഥാനിലെയും തീരങ്ങളില്‍ എത്തുമെന്നും കനത്ത മഴയോടൊപ്പം വലിയ
തിരമാലകള്‍ ഉയരാനുള്ള സാധ്യതയും കൂടുതലാണ്. കേരള തീരത്തു രൂപമെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ തുലാവര്‍ഷം ശക്തമായി പെയ്യാനിടയാക്കിയ ന്യൂനമര്‍ദമാണ് നിലോഫര്‍ ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്.
കേരള തീരത്തോടു ചേര്‍ന്നു പോകുന്ന കപ്പലുകള്‍ക്കും അറബിക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്കും, കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.