ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടത്തിപ്പില്‍ പാളിച്ച പറ്റിയെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (17:44 IST)
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ നടത്തിപ്പില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ്. നിയമക്കുരുക്ക് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പട്ടയം കൊടുത്ത പലര്‍ക്കും ഭൂമി കൈമാറാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ആവിഷ്‌കരിച്ചിട്ട് നവംബര്‍ ഒന്നിന് ഒരു വര്‍ഷം തികയുകയാണ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് പട്ടയം കൊടുത്തത് 2831 പേര്‍ക്ക്. ഭൂമി കിട്ടിയത് വെറും 683 പേര്‍ക്ക്. ഇടുക്കിയില്‍ 1357 പേര്‍ക്ക് പട്ടയം കൊടുത്തെങ്കിലും ഭൂമി കിട്ടിയത് 564 പേര്‍ക്ക് മാത്രം. കോട്ടയത്ത് 251 പേര്‍ക്കും കൊല്ലത്ത് 92 പേര്‍ക്കും ആലപ്പുഴയില്‍ 13 പേര്‍ക്കും ഭൂമി കിട്ടാനുണ്ട്.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പട്ടയം കൊടുത്ത മുഴുവന്‍ പേര്‍ക്കും ഭൂമി കൈമാറിയിട്ടുണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്. ബാക്കി ജില്ലകളില്‍ ഭൂമി വിതരണം വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :