തിരുവനന്തപുരം|
Last Modified വ്യാഴം, 23 ഒക്‌ടോബര്‍ 2014 (10:55 IST)
വിവാദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനാണ് കേരളത്തിലേക്ക് വരാത്തതെന്ന് ശശി തരൂര്‍ എം പി.
അച്ചടക്ക നടപടിയെ കുറിച്ച് കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയില്‍നിന്നും അച്ചടക്ക നടപടി നേരിട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ തരൂര്‍ തിരുവനന്തപുരത്ത്
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തന്റെ പുസ്തകങ്ങള്‍ വായിച്ചവര്‍ക്ക് തന്റെ നിലപാടിനെക്കുറിച്ച് അറിയാം. പാര്‍ട്ടിയുമായി തുടര്‍ന്നും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോഡിയെ അനുകൂലിച്ചു പ്രസംഗിച്ചതിന് തരൂരിനെ ദേശീയ വക്താവ് പദവിയില്‍ നിന്ന് കോണ്‍ഗ്രസ് നീക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു നടപടി.