എബോള ഭീതി: സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

എബോള ഭീതി, സംസ്ഥാനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ആഫ്രിക്ക, കേരളം
തിരുവനന്തപുരം| Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (12:04 IST)
ലോകമൊട്ടാകെ എബോള രോഗം പടരുമ്പോള്‍ സംസ്ഥാനം രോഗപ്രതിരോധ, നിരീക്ഷണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കി. നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 109 പേര്‍ കേരളത്തില്‍ നിരീക്ഷണത്തിലാണ്.

എബോള മരണം വിതയ്ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, സിയാറാ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ചെറിയ തോതിലെങ്കിലും പനിയുള്ളവരെ വീട്ടിലേയ്ക്ക് അയയ്ക്കുമെങ്കിലും ആരോഗ്യവിദഗ്ധരുടെ നിരീക്ഷണത്തിലാക്കും. കഴിഞ്ഞ മൂന്ന മാസത്തിനിടെ 501 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ രോഗ ലക്ഷണം കണ്ടെത്തിയ രണ്ട് പേരുടെ രക്തസാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചുവെങ്കിലും എബോള സ്ഥിരീകരിച്ചിട്ടില്ല. 18 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭ്യമാകും

സംസ്ഥാനത്ത് നിന്നുള്ള നാല് ഡോക്ടര്‍മാര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ വിദഗ്ധപരിശീലനത്തിലാണ്. പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാസൌകര്യങ്ങള്‍ സജ്ജമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. എയര്‍പോര്‍ട്ട് അതോറിറ്റി, തുറമുഖം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് വൈകിട്ട് ആരോഗ്യസെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതലയോഗത്തില്‍ പങ്കെടുക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :