കൊവിഡ് വ്യാപനം രൂക്ഷം: മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ, മാളുകൾ എട്ട് മണിക്ക് അടക്കണം

അഭിറാം മനോഹർ| Last Modified ശനി, 27 മാര്‍ച്ച് 2021 (08:38 IST)
കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് മഹാരാഷ്ട്രയിൽ രാത്രി കർഫ്യു ഏർപ്പെടുത്തി. ഞായറാഴ്‌ച മുതലാണ് കർഫ്യു നിലവിൽ വരിക. ഷോപ്പിങ് മാളുകള്‍ രാത്രി 8 മണി മുതല്‍ രാവിലെ 7 മണി വരെ അടച്ചിടണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും എന്നാൽ മുന്‍കൂട്ടി പ്രഖ്യാപിക്കാതെയുള്ള സംസ്ഥാന വ്യാപകമായ ലോക്ഡൗണ്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,902 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 112 പേർ കൊവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്‌തിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 26,37,735 ആയി. മഹാരാഷ്ട്രയിൽ മാത്രം 53,907 പേരാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :