മുംബൈയിലെ കൊവിഡ് ആശുപത്രിയിലെ തീപിടുത്തം: മരണം 10ആയി

ശ്രീനു എസ്| Last Updated: വെള്ളി, 26 മാര്‍ച്ച് 2021 (16:25 IST)
മുംബൈയിലെ കൊവിഡ് ആശുപത്രിയിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 10ആയി. ഡ്രീംസ് മാളിലെ മൂന്നാം നിലയിലെ കോവിഡ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. എന്നാല്‍ മരണകാരണം തീപിടുത്തമല്ലെന്നും കോവിഡാണെന്നും സണ്‍റൈസ് ആശുപത്രി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ആശുപത്രിയില്‍ 76 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ 73 പേരും കൊവിഡ് ബാധിതരായിരുന്നു. ഇന്നലെ രാത്രി 12മണിക്കാണ് തീപിടുത്തം ഉണ്ടായത്. 22ഓളം ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കാന്‍ സ്ഥലത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :