കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി; സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വകുപ്പിൽ നിന്നും നീക്കി

കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ വൻ അഴിച്ചുപണി. കഴിഞ്ഞ ദിവസം നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെയാണ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകുന്നത്. മന്ത്രി സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വകുപ്പിൽ നിന്നും നീക്കിയതാണ് പ്രധാനമായ മാറ്റം. മന്

ന്യൂഡൽഹി| aparna shaji| Last Updated: ബുധന്‍, 6 ജൂലൈ 2016 (07:44 IST)
കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളിൽ വൻ അഴിച്ചുപണി. കഴിഞ്ഞ ദിവസം നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെയാണ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകുന്നത്. മന്ത്രി സ്മൃതി ഇറാനിയെ മാനവ വിഭവശേഷി വകുപ്പിൽ നിന്നും നീക്കിയതാണ് പ്രധാനമായ മാറ്റം. മന്ത്രിസഭ പുനഃസംഘടനയിൽ സ്ഥാനക്കയറ്റം കിട്ടിയ പ്രകാശ് ജാവദേക്കറാണ് പുതിയ മാനവശേഷി വകുപ്പ് മന്ത്രി.

സ്മൃതി ഇറാനിയ്ക്ക് ടെക്സ്റ്റൈൽസ് ആണ് ലഭിച്ചത്. ജയന്ത് സിന്‍ഹ-വ്യോമായനം, അര്‍ജുന്‍ രാം മെഗ്വാല്‍ ധനകാര്യം, അനുപ്രിയ പട്ടേല്‍ സാമൂഹിക ക്ഷേമം, ഹന്‍സ്‌രാജ് ഗംഗാറാം ആഭ്യന്തരം, രമേഷ് ചന്ദപ്പ സാനിറ്റേഷന്‍, ഫഗ്ഗാന്‍ സിംഗ് കുലസ്‌തേ ആരോഗ്യം. വിജ് ഗോയല്‍ കായിക വകുപ്പും കൈകാര്യം ചെയ്യും. വെങ്കയ്യ നായിഡു ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ചുമതലയും


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :