അഞ്ജൂ... എന്താണവിടെ സംഭവിക്കുന്നത്?; കേരളത്തിലെ സ്പോർട്സ് കൗൺസിൽ വിവാദത്തെക്കുറിച്ച് മോദിയുടെ അന്വേഷണം, മറുപടി ഒരു ചിരിയിൽ ഒതുക്കി അഞ്ജു ബോബി ജോർജ്

കേരളത്തിലെ സ്പോർട്സ് കൗൺസിൽ വിവാദത്തെക്കുറിച്ച് അഞ്ജു ബോബി ജോർജിനോട് തിരക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി| aparna shaji| Last Modified ചൊവ്വ, 5 ജൂലൈ 2016 (09:24 IST)
കേരളത്തിലെ സ്പോർട്സ് കൗൺസിൽ വിവാദത്തെക്കുറിച്ച് അഞ്ജു ബോബി ജോർജിനോട് തിരക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിടെ എന്താണ് നടക്കുന്നത് എന്ന് മോദി ചോദിച്ചെങ്കിലും ചോദ്യം അപ്രതീക്ഷിതമായതിനാൽ അഞ്ജുവിന് ആദ്യം മനസ്സിലായില്ല. അപ്പോൾ ഇന്ത്യൻ ബാഡ്മിന്റൻ ടീം ചീഫ് കോച്ച് പുല്ലേല ഗോപിചന്ദ് കാര്യം വ്യക്തമാക്കി കൊടുത്തു. ‘‘അഞ്ജൂ, മോദിജി കേരളത്തിലെ സ്പോർട്സ് കൗൺസിലിന്റെ കാര്യമാണു ചോദിക്കുന്നത് ?’. അപ്പോൾ ഒരു പുഞ്ചിരി ആയിരുന്നു അഞ്ജുവിന്റെ മറുപടി.

റിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ താരങ്ങളുമായുള്ള കൂടിക്കാഴ്ചാ വേദിയായ മനേക് ഷാ സെന്ററിൽ വെച്ചായിരുന്നു സംഭവം. താരങ്ങളെക്കുറിച്ചും അവരുടെ ജോലിയെക്കുറിച്ചു പോലും വ്യക്തമായ ധാരണയോടെയായിരുന്നു പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രി നേതൃത്വം കൊടുക്കുന്ന ടാർജറ്റ് ഒളിംപിക് പോഡിയം പദ്ധതിയുടെ (ടോപ്) അധ്യക്ഷ എന്ന നിലയിലാണ് അഞ്ജു സ്വീകരണച്ചടങ്ങിനെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :