കേജ്‍രിവാളിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഴിമതിക്കേസില്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ വീണ്ടും വിവാദം; കേജ്‍രിവാളിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റില്‍

Aravind Kejriwal, Rajendra Kumar, CBI, Narendra Modi, Sisodia, Delhi,  അരവിന്ദ് കേജ്‌രിവാള്‍, അഴിമതി, രാജേന്ദ്രകുമാര്‍, സി ബി ഐ, നരേന്ദ്രമോദി, സിസോദിയ, ഡല്‍ഹി
ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 4 ജൂലൈ 2016 (19:59 IST)
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാര്‍ അഴിമതിക്കേസില്‍ അറസ്റ്റില്‍. സിബിഐ ആണ് രാജേന്ദ്രകുമാറിനെയും മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്തത്. 50 കോടിയുടെ അഴിമതിക്കേസാണ് ഇപ്പോള്‍ അറസ്റ്റില്‍ കലാശിച്ചിരിക്കുന്നത്.

എന്നാല്‍ തരം‌താണ രാഷ്ട്രീയമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെന്നും ഉപമുഖ്യമന്ത്രി മനീഷ് ആരോപിച്ചു. രാജേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നാണ് എ എ പിയുടെ നിലപാട്‌.

രാജേന്ദ്രകുമാര്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും വിവരസാങ്കേതിക സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും മൂല്യവര്‍ദ്ധിത നികുതി കമ്മിഷണറുമൊക്കെയയിരിക്കെ അഴിമതി നടത്തിയെന്നാണ് കേസ്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ആശിശ് ജോഷിയാണ് രാജേന്ദ്ര കുമാറിനെതിരെ സിബിഐക്ക് കേസ് കൊടുത്തത്.

ആദ്യ ആം ആദ്മി സര്‍ക്കാരിന്റെ കേജ്‍രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാര്‍ ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :