‘ഞാന്‍ ബലാത്സംഗത്തിനിരയായേക്കും, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം’; വെളിപ്പെടുത്തലുമായി കത്തുവ പെണ്‍കുട്ടിയുടെ അഭിഭാഷക

‘ഞാന്‍ ബലാത്സംഗത്തിനിരയായേക്കും, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം’; വെളിപ്പെടുത്തലുമായി കത്തുവ പെണ്‍കുട്ടിയുടെ അഭിഭാഷക

  Kathua rape case , Kathua victim's , lawyer Deepika Singh Rawat , rape case , Jammu , ദീപിക സിംഗ് രാവത്ത് , കത്തുവ , എട്ട് വയസുകാരി, കൂ​ട്ട​മാ​ന​ഭം​ഗം , ജമ്മു
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 16 ഏപ്രില്‍ 2018 (10:28 IST)
കത്തുവയയില്‍ എട്ട് വയസുകാരി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷക ദീപിക സിംഗ് രാവത്തിന് ഭീഷണി. മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

താന്‍ ഹിന്ദുവിരുദ്ധയാണെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജീവന്‍ തന്നെ അപകടത്തിലാണ്. ഒരു പക്ഷേ ഞാനും ബലാത്സംഗത്തിന് ഇരയായേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ദീപിക വ്യക്തമാക്കി.

തന്നെ കോടതിയില്‍ പ്രാക്‍ടീസ് ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് ഒരു വിഭാഗം പേര്‍ പറഞ്ഞിരിക്കുന്നത്. കൊല്ലപ്പെട്ട എട്ടു വയസുകാരിക്ക് നീതി ലഭിക്കാന്‍ ഞാന്‍ ഉറച്ചു നില്‍ക്കും. അതിനാല്‍ തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നും ദീപിക മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കേ​സി​ലെ വി​ചാ​ര​ണ ജ​മ്മു കശ്മീരിനു ​പു​റ​ത്തു​ ന​ട​ത്ത​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ആവശ്യപ്പെട്ടു. ഇതിനായി സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കേസിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :