‘രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകും, വിചാരണ കശ്‌മീരില്‍ വേണ്ട’: കത്തുവ പെണ്‍കുട്ടിയുടെ കുടുംബം സു​പ്രീംകോ​ട​തി​യിലേക്ക്

‘രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടാകും, വിചാരണ കശ്‌മീരില്‍ വേണ്ട’: കത്തുവ പെണ്‍കുട്ടിയുടെ കുടുംബം സു​പ്രീംകോ​ട​തി​യിലേക്ക്

 kathua rape , kathua rape victim , kashmir , jammu , rape case , police , jammu , കൂട്ട മാനഭംഗം , പൊലീസ് , പീഡനം , അറസ്‌റ്റ് , പെണ്‍കുട്ടി , മെ​ഹ​ബൂ​ബ മു​ഫ്തി
ന്യൂഡൽഹി| jibin| Last Updated: ഞായര്‍, 15 ഏപ്രില്‍ 2018 (16:30 IST)
കത്തുവയയില്‍ എട്ട് വയസുകാരി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ വി​ചാ​ര​ണ ജ​മ്മു കശ്മീരിനു ​പു​റ​ത്തു​ ന​ട​ത്ത​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം. കേസിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

കശ്മീരിനു ​പു​റ​ത്തേക്ക് വിചാരണ മാറ്റണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം അ​റി​യി​ച്ചു. കേ​സി​ലെ വി​ചാ​ര​ണ അ​തി​വേ​ഗ കോ​ട​തി​യി​ൽ വേ​ണ​മെ​ന്നു ശ​നി​യാ​ഴ്ച കശ്മീരിലെ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നോ​ടു മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി ക​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അതേസമയം, പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന പ്രതികളെ പിന്തുണച്ച് പരിപാടിയിൽ പങ്കെടുത്തത് നേതൃത്വം ആവശ്യപ്പെട്ടതു കൊണ്ടാണെന്ന് രാജിവച്ച ബി.ജെ.പി മന്ത്രി ചന്ദർ പ്രകാശ് ഗംഗ പറഞ്ഞു. ജമ്മു കശ്‌മീര്‍ ജമ്മു കശ്മീർ സംസ്ഥാന അദ്ധ്യക്ഷൻ സത് ശർമ്മയുടെ നിർദ്ദേശപ്രകാരമാണ് ഹിന്ദു എക്താ മഞ്ചിന്റെ റാലിയിൽ പങ്കെടുത്തതെന്നും ചന്ദർ പ്രകാശ് കൂട്ടിച്ചേർത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :