Sumeesh|
Last Modified ഞായര്‍, 15 ഏപ്രില്‍ 2018 (17:58 IST)
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന്
കർണ്ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.
യോഗി ആദിത്യ നാഥ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപമാനമാണ്. അൽപമെങ്കിലും മാന്യത ബാക്കിയുണ്ടെങ്കിൽ യോഗി രാജി വക്കണമെന്നും ഗുണ്ടു റാവു അവശ്യപ്പെട്ടു.
ഉന്നാവോ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് കർണ്ണാടക കോൺഗ്രസ്സ് പ്രസിഡന്റിന്റെ പ്രസ്ഥാവന. ഇത് ഇരു പാർട്ടികൾക്കുമിടയിൽ വലിയ വാക്പോരിന് വഴിവെച്ചിരിക്കുകയണ്. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കർണ്ണാടകയിൽ സംഭവം ചർച്ചയാകുന്നത്.
അതേസമയം ദിനേഷ് ഗുണ്ടു റാവുവിന്റെ പ്രതികരണത്തിന് മറുപടിയുമായി കർണ്ണാടക ബി ജെ പി രംഗത്ത് വന്നു. ഗുണ്ടു റാവു പ്രസ്ഥാവനയിലൂടെ മുഴുവൻ ഹിന്ദു സമൂഹത്തെയും അപമാനിച്ചു എന്ന് ബി ജെ പി പ്രതികരിച്ചു. ദിനേഷ് ഗുണ്ടു റാവു മാപ്പ് പറയണമെന്ന് കർണ്ണാടക മുഖ്യമന്ത്രി സ്ഥാനാർത്ഥി യദ്യൂരപ്പ ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ സംസ്കാരത്തെ ഓർത്ത് സഹതപിക്കുന്നു എന്നും യദ്യൂരപ്പ പറഞ്ഞു.