ശ്രീനഗര്‍|
jibin|
Last Updated:
വെള്ളി, 13 ഏപ്രില്‍ 2018 (14:13 IST)
ജമ്മു കശ്മീരിലെ
കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫാ ബാനുവിന്റെ കുടുംബം നാട് വിട്ടു. പ്രദേശത്തെ ജനങ്ങളില്‍ നിന്നും അക്രമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കുടുംബം
സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ആസിഫാ ബാനുവിന്റെ പിതാവ് മുഹമ്മദ് യൂസഫും ഭാര്യയേയും രണ്ട് കുട്ടികളുമാണ് രസാന ഗ്രാമത്തിൽ നിന്നും പോയത്. വളര്‍ത്തു മൃഗങ്ങളെയും ഇവര്‍ കൊണ്ടു പോയതായാണ് വിവരം. അടുത്ത മാസം കശ്മീര്‍ വിട്ടു പോകാന്‍ തീരുമാനിച്ചതായി മുഹമ്മദ് യൂസഫ് പറഞ്ഞു.
മുഹമ്മദും കുടുംബവും സാംബ ജില്ലയിലുള്ള സഹോദരന്റെ വീട്ടിലേക്ക് മാറിയതായും സൂചനയുണ്ട്.
രസാന ഗ്രാമത്തിലെ ഹിന്ദു സംഘടനകളുടെ എതിർപ്പ് ആസിഫയുടെ കുടുംബത്തിനെതിരെ ശക്തമായി തുടരുകയാണ്. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികളിലൊരാളും പൊലീസ് ഉദ്യോഗസ്ഥനുമായ ഖജൂരിയയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട്
ബിജെപി, ഹിന്ദു ഏക്താ മഞ്ച് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.