ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 27 ജൂണ്‍ 2014 (15:22 IST)
അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടറുകൾ വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ബംഗാൾ ഗവർണറുമായ എംകെ നാരായണനെ
സിബിഐ ചോദ്യം ചെയ്തു. ഈ കേസില്‍ എസ്പിജി മുൻ മേധാവി ബിവി വാഞ്ചുവും സാക്ഷികളാണ്.
വിവിഐപികൾക്ക് സഞ്ചരിക്കാൻ അത്യാധുനിക സംവിധാനങ്ങളുള്ള അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയില്‍ നിന്ന് 3600 കോടി രൂപയുടെ കരാറുണ്ടാക്കിയതിൽ 360 കോടിയുടെ അഴിമതി നടത്തിയെന്നാണ് കേസ്.
കേസില്‍ എംകെനാരായണനെയും എസ്പിജി മുൻ മേധാവി ബിവി വാഞ്ചുവിനെയും ചോദ്യം ചെയ്യുന്നതിനായി സിബിഐ നിയമോപദേശം തേടിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിന് നിയമ തടസമില്ലെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കുകയായിരുന്നു. ഹെലികോപ്ടറുകൾ വാങ്ങുന്നതിനായുള്ള യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നു. തുടർന്നാണ് ഇരുവരെയും സിബിഐ സാക്ഷികളാക്കിയത്.