സലിംരാജ്: സിബിഐ പരാതി പിൻവലിച്ചു

 സലിംരാജ് , തിരുവനന്തപുരം , സിബിഐ
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 26 ജൂണ്‍ 2014 (11:35 IST)
സലിംരാജ് വിഷയത്തിൽ പരാതി പിൻവലിച്ചു. സലിംരാജിന് എതിരായ അന്വേഷണം നടത്തുന്ന സിബിഐക്ക് സര്‍ക്കാര്‍ യാതൊരു സഹായവും നല്‍കുന്നില്ലെന്ന് കാട്ടി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയാണ് സിബിഐ പിൻവലിച്ചത്.

കടകംപള്ളി, കളമശേരി അടക്കമുള്ള ഭൂമി ഇടപാടുകേസുകളിലെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാറിന്റെ സഹായം വേണമെന്നുകാണിച്ചാണു സിബിഐ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നത്. തെറ്റുകള്‍ തിരുത്തുന്നതിനുവേണ്ടിയാണു പരാതി പിന്‍വലിച്ചതെന്നാണു സിബിഐ ഭാഷ്യം. കേസ് അന്വേഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കാന്‍ സര്‍ക്കാറിനു നിര്‍ദേശം നല്‍കണമെന്നാണു സിബിഐ അഭിഭാഷകന്‍ ഹര്‍ജി ആവശ്യപ്പെട്ടിരുന്നത്.

തട്ടിപ്പ് കേസില്‍ അന്വേഷണം നടത്തുന്ന സിബിഐക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുല്ലെന്നും. ആവശ്യമായ വാഹന സൌകര്യങ്ങളോ ഓഫീസ് സൌകര്യങ്ങളോ സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയം വിവാദമായത്.

തുടര്‍ന്ന് ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിക്കുകയും അടിയന്തരപ്രമേയത്തിന് വി ശിവൻകുട്ടി എംഎൽഎ നോട്ടീസ് നല്‍കുകയുമായിരുന്നു. തുടര്‍ന്ന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കുന്നതായി സിബിഐ അറിയിച്ചത്.

എന്നാല്‍ സിബിഐ ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നൽകിയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയില്‍ പറഞ്ഞു. കോടതിയിൽ ഉന്നയിക്കാത്ത പരാതിയാണ് പ്രതിപക്ഷം ഇപ്പോൾ പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :