യോഗ്യനല്ലെന്ന് ഇന്റലിജന്‍സ് ബ്യൂറോ; ജഡ്‌ജിയാവാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

ന്യൂഡല്‍ഹി| Last Updated: ബുധന്‍, 25 ജൂണ്‍ 2014 (12:11 IST)
ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയാക്കരുതെന്ന് ഇന്റലിജന്‍സ് ബ്യൂറോ. ഇദ്ദേഹത്തെ ജഡ്ജിയാക്കുന്നതിനെതിരെ സിബിഐയും രംഗത്തെത്തിയിരുന്നു. എന്നാല്‍
സുപ്രീംകോടതി ജഡ്ജിയാകാനില്ലെന്ന് ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ക്രമക്കേട് കണ്ടെത്താന്‍ സഹായിച്ചത് ദൈവമാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന് വിനയായത്. ഗോപാല്‍ സുബ്രഹ്മണ്യത്തിന് യുക്തിയെക്കാള്‍ വലുത് ആത്മീയ നിഗമനങ്ങളാണെന്ന് ഐബി വിലയിരുത്തി.

മേയ് 13 ന് ചേര്‍ന്ന കൊളീജിയത്തിലാണ് പ്രാക്ടീസ് നടത്തുന്ന മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ സുബ്രഹ്മണ്യം, റോഹിണ്‍ടണ്‍ നരിമാന്‍ എന്നിവരെ സുപ്രീംകോടതിയില്‍ ജഡ്ജിമാരായി നിയമിക്കാന്‍ തീരുമാനിച്ചത്. ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രം തിരിച്ചയച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :