തിരുവനന്തപുരം:|
jibin|
Last Modified ചൊവ്വ, 24 ജൂണ്‍ 2014 (15:19 IST)
വാളകത്ത് അദ്ധ്യാപകൻ കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ സിബിഐ
കെബി ഗണേശ് കുമാറിന്റെ മൊഴിയെടുത്തു. തിരുവനന്തപുരം
സിബിഐ ഓഫീസിൽ ഇന്ന് രാവിലെ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. മൊഴിയെടുക്കൽ ഒരു മണിക്കൂറോളം നീണ്ടു.
ഈ വിഷയത്തില്‍ നേരത്തെ കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്ണ പിള്ളയുടെ ബന്ധു ശരണ്യ മനോജ്, ഗണേശിന്റെ അഡീഷണല്‍ പിഎ പ്രദീപ് എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
സ്‌കൂള്‍ മാനേജുമെന്റിനെതിരെ പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ബാലകൃഷ്ണപിള്ളയുടെ അറിവോടെ കൃഷ്ണകുമാറിനെ ആക്രമിച്ചുവെന്നായിരുന്നു കേസ്. 2011 സെപ്‌റ്റംബര്‍ 27ന് രാത്രിയിലായിരുന്നു സംഭവം.