ഗവര്‍ണര്‍മാരെ മാറ്റാനാവില്ലെന്ന് നിയമോപദേശം

ഗവര്‍ണര്‍ , ന്യൂഡല്‍ഹി , പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 19 ജൂണ്‍ 2014 (10:28 IST)
കേവല ഭരണമാറ്റത്തിന്റെ പേരില്‍ രാജ്യത്തെ ഗവര്‍ണര്‍മാരെ ഒരുമിച്ച് മാറ്റാനാവില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിയമോപദേശം ലഭിച്ചു. മാറ്റം അത്യാവശ്യമാണെങ്കില്‍ ഓരോ ഗവര്‍ണര്‍മാരെക്കുറിച്ചും വ്യക്തമായ പഠനം നടത്തണമെന്നുമാണ് വിദഗ്‌ധോപദേശം.

ഗവര്‍ണര്‍മാരെ മാറ്റുകയാണെങ്കില്‍ 2010ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും നിയമോപദേശകര്‍ രാഷ്ട്രപതിയെ അറിയിച്ചു. ഇങ്ങനെയുള്ള പദവി മാറ്റം ഉചിതമല്ലെന്നാണ് രാഷ്ട്രപതിയെ നിയമോപദേശകര്‍ അറിയിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ ഗവര്‍ണര്‍മാരെ മാറ്റാന്‍ എന്‍ഡിഎ സര്‍ക്കാര്‍ നീക്കം തുടങ്ങിയതിനെതുടര്‍ന്നാണ് രാഷ്ട്രപതി നിയമോപദേശം തേടിയത്. പല ഗവര്‍ണര്‍മാരോടും കേന്ദ്രസര്‍ക്കാര്‍ അനൗപചാരികമായി ഇതിനകം രാജി ആവശ്യപ്പെട്ടിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :