ന്യൂഡല്‍ഹി|
jibin|
Last Modified ഞായര്‍, 15 ജൂണ്‍ 2014 (10:18 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭൂട്ടാനിലേക്ക് യാത്രതിരിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി ഭൂട്ടാനിലേക്ക്
പോകുന്നത്. ഭൂട്ടാന്‍രാജാവ് ജിഗ്മേ ക്ഷേര്‍ നംഗ്യാല്‍ വാങ്ചുക്, പ്രധാനമന്ത്രി ട്‌ഷെറിങ് തോബ്‌ഗെ എന്നിവരുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി ഭൂട്ടാന്റെ സംയുക്ത ദേശീയ അസംബ്ലൂയിലും ദേശീയ കൗണ്‍സില്‍യോഗത്തിലും സംസാരിക്കും.
ഇന്ത്യയും ഭൂട്ടാനും തമ്മില്‍ സുരക്ഷ ഉള്‍പ്പെടെയുള്ള ദേശീയതാത്പര്യമുള്ള വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയുള്ള ചര്‍ച്ചകളാകും നടക്കുക. ഭൂട്ടാനിലെ പ്രതിപക്ഷനേതാക്കളെയും പ്രധാനമന്ത്രി കാണുന്നുണ്ട്.