ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (16:40 IST)
ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് എന്‍ ശ്രീനിവാസന്‍ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
ഈ വിധിയോടെ ശ്രീനിവാസന് ഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള എല്ലാ തടസങ്ങളും നീങ്ങിയിരിക്കുകയാണ്. ഈ മാസം ഇരുപത്തിയേഴിനാണ് ഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്
ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനാണ് അദ്ദേഹത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ബിസിസിഐ പ്രസിഡന്റെ സ്ഥാനത്ത് തുടരാനുള്ള ശ്രീനിവാസന്റെ കാലാവധി സെപ്തംബറോടെ അവസാനിക്കും.