ന്യൂഡല്‍ഹി|
jibin|
Last Modified തിങ്കള്‍, 9 ജൂണ്‍ 2014 (15:36 IST)
ഞാന്‍ ഒരു മനുഷ്യനാണ്, എനിക്കും തെറ്റുകള്‍ പറ്റുമെന്ന് അരവിന്ദ് കേജിരിവാള്‍.
പാര്‍ട്ടിയുടെ ത്രിദിന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നുള്ള ഏറ്റുപ്പറച്ചില്‍.
യോഗേന്ദ്ര യാദവുമായി തനിക്ക് അഭിപ്രായ ഭിന്നതയാണെന്ന ആരോപണത്തെ കേജിരിവാള്‍ തള്ളി. എന്റെ മൂത്ത സഹോദരനെ പോലെയാണ് അദ്ദേഹം തന്നെ ശകാരിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു മറുപടി. അദ്ദേഹത്തിന്‍റെ നിര്‍ദേശങ്ങള്‍ താന്‍ അതീവ ഗൌരവമായി എടുക്കുമെന്നും കേജിരിവാള്‍ പറഞ്ഞു.
ഇപ്പോള്‍ പാര്‍ട്ടിയെ പുനര്‍നിര്‍മിക്കേണ്ട സമയമാണ്. ബൂത്ത് തലം തൊട്ട് ദേശീയ തലംവരെ പാര്‍ട്ടിയെ അഴിച്ചു പണിയും. പുതുമുഖങ്ങളെ കൊണ്ടു വരും. ഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന് കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ ചേര്‍ക്കും. ഈ ദൗത്യത്തിന് ‘മിഷന്‍ വിസ്താര്‍’ എന്ന് നാമകരണം ചെയ്യുമെന്നും കെജ് രിവാള്‍ അറിയിച്ചു.
പാര്‍ട്ടിയെ പുനസംഘടിപ്പിക്കുന്നതിന് ആറംഗ കമ്മിറ്റിയെ നിയോഗിക്കുമെന്നും കര്‍ണാടക യൂണിറ്റിന്‍റെ പാര്‍ട്ടി കണ്‍വീനര്‍ പൃഥ്വി റെഡ്ഢി കമ്മിറ്റിയെ നയിക്കുമെന്നും കെജ് രിവാള്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കാര്യ കമ്മിറ്റിയെയും പുനസംഘടിപ്പിക്കും.