കാലുപിടിച്ച് പ്രീതി പറ്റേണ്ടന്ന് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി , നരേന്ദ്ര മോഡി , പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 6 ജൂണ്‍ 2014 (15:45 IST)
പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരുത്തി നരേന്ദ്ര മോഡി വീണ്ടും വ്യത്യസ്തനാവുന്നു. ഇനി മുതല്‍ ആരും
മുതിര്‍ന്ന നേതാക്കളുടെ കാല്‍തൊട്ടു വന്ദിക്കാന്‍ പാടില്ലെന്നാണ് ബിജെപിയുടെ ആദ്യ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മോഡി എംപിമാരെ ഓര്‍മ്മിപ്പിച്ചത്.

നന്നായി പഠിക്കുക, നന്നായി പ്രവൃത്തിക്കുക എന്ന ഉപദേശം നല്‍കിയ മോഡി താനടക്കമുള്ള നേതാക്കള്‍ വരുമ്പോള്‍ തങ്ങളുടെ പ്രീതി സമ്പാദിക്കാനായി കാല്‍തൊട്ടു വന്ദിക്കുന്ന സംസ്കാരം ഇനി ഉണ്ടാവരുതെന്നും പറഞ്ഞു.

പാര്‍ലമെന്‍റില്‍ സംസാരിക്കാനായി പാര്‍ട്ടി എംപിമാര്‍ വരുമ്പോള്‍ വിഷയം മുന്‍കൂട്ടി പഠിച്ച് തയാറായി വരണമെന്നും ഒരോ വിഷയത്തിലും പാര്‍ട്ടി നിലപാടുമായി യോജിച്ചു പോകുന്ന കാഴ്ചപ്പാടുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മോദിയെക്കൂടാതെ എല്‍കെ അഡ്വാനി, ബിജെപി ദേശിയ അധ്യക്ഷന്‍ രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ എംപിമാരെ അഭിമുഖീകരിച്ച് വേദിയിലിരുന്നു. അതിനിടെ മറ്റു മുതിര്‍ന്ന നേതാക്കളായ സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ എംപി മാരോടൊപ്പമാണ് ഇരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :