മോഡിയെ കണ്ട ഉമ്മൻ ചാണ്ടിയെ രാഹുലും സോണിയും ഗൌനിച്ചില്ല

ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (17:09 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാൻ പാഞ്ഞെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല.

ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിയെ കാണാന്‍ ഓടിയെത്തിയതാണ് ഇരുവരെയും ചൊടിപ്പിച്ചത്. നേരത്തെ ഡൽഹിയിലെത്തിയ ഉമ്മൻചാണ്ടി എകെ ആന്റെണിയെയും കോൺഗ്രസ് അദ്ധ്യക്ഷ
സോണിയാ ഗാന്ധിയും
വൈസ് പ്രസിഡന്റ്
രാഹുൽ ഗാന്ധിയെയും കാണാനായിരുന്നു ലക്ഷ്യം. എന്നാല്‍ മോഡിയെ കാണാനെത്തിയ ഉമ്മൻ ചാണ്ടിയോട് അദ്ദേഹത്തെ കണ്ടതിനുശേഷം തങ്ങളെ സമീപിച്ചാല്‍ മതിയെന്നായിരുന്നു ഇരുവരുടെയും നിലപാട്.

മോഡിയെ കാണാൻ എത്തുന്ന ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയും ഉമ്മൻചാണ്ടിയാണ്. കേരളത്തിൽ നേടിയ വിജയത്തിന്റെ ലഹരിയില്‍ എത്തിയ ഉമ്മൻചാണ്ടിയെ അഭിനന്ദിക്കാന്‍ സോണിയയും രാഹുലും എത്തുമെന്ന് പ്രതീക്ഷിച്ചാണ് ഉമ്മൻചാണ്ടി ഇവരുടെ അടുത്ത് എത്തിയത്.

നേരത്തെ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ്
മുഖ്യമന്ത്രിമാർക്ക് പാർട്ടി നേതൃത്വം നിർദേശം നൽകിയിരുന്നു. അതു
ലംഘിച്ച്
മിസോറാം മുഖ്യമന്ത്രി എത്തിയത് പാർട്ടിയുടെ അനിഷ്ടത്തിനിടയാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :