1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം
  6. jayalalitha will decline from Modi's swearing in

മോഡിയുടെ സത്യപ്രതിജ്ഞ ജയലളിത ബഹിഷ്കരിക്കും

നരേന്ദ്ര മോഡി
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ബഹിഷ്‌കരിക്കും. സത്യപ്രതിജ്ഞയ്ക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ ക്ഷണിച്ച മോഡിയുടെ നടപടിയോടുള്ള പ്രതിഷേധമായാണ് ജയ സത്യപ്രതിജ്ഞാച്ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. 
 
രാജപക്‌സെയെ ക്ഷണിച്ചതിനെ നിര്‍ഭാഗ്യകരമെന്നാണ് ജയ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മോഡിയുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന ജയ സത്യപ്രതിജ്ഞാച്ചടങ്ങിന് പാര്‍ട്ടി പ്രതിനിധികളെ അയക്കില്ലെന്നും അറിയിച്ചതായാണ് അറിയുന്നത്.
 
രാജപക്‌സെയെ ക്ഷണിച്ചതിനെതിരെ ബിജെപിയുടെ ഘടകകക്ഷികളായ എംഡിഎംകെയും ഡിഎംഡികെയും നേരത്തെ രംഗത്തുവന്നിരുന്നു. സത്യപ്രതിജ്ഞ നടക്കുമ്പോള്‍ ഡെല്‍ഹിയില്‍ പ്രകടനം നടത്തുമെന്ന് വൈക്കോ ഭീഷണി മുഴക്കിയിരുന്നു.