യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽ​ഹി| jibin| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (13:07 IST)
1993ലെ കേസിലെ പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖർജി യാക്കൂബ് മേമന്റെ ദയാഹർജി തള്ളിയതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ പുതിയ വിധി.

സുപ്രീംകോടതിയുടെ മുന്‍ ഉത്തരവായ വധശിക്ഷ നടപ്പാക്കാൻ കാലതാമസം നേരിട്ടാല്‍ ശിക്ഷ ഇളവു ചെയ്യാമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌
യാക്കൂബ് മേമന്‍ സുപ്രീംകോടതിയെ സമീപിച്ചത്. തനിക്കൊപ്പം ശിക്ഷിക്കപ്പെട്ടവര്‍ക്ക്‌ 14 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചപ്പോള്‍ താന്‍ 20 വർഷമായി ജയിലാണെന്നാണ്‌ മേമന്‍ ബോധിപ്പിച്ചു.

മുംബൈ സ്ഫോടന പരമ്പര കേസിലെ മുഖ്യപ്രതി ടൈഗർ മേമന്റെ സഹോദരനാണ് യാക്കൂബ് മേമൻ. 2007ലാണ് ടാഡ കോടതി യാക്കൂബിന് വധശിക്ഷ വിധിച്ചത്. 2013ൽ സുപ്രീംകോടതി ശിക്ഷ ശരിവെച്ചു. അതേവർഷം ഒക്ടോബറിൽ യാക്കൂബ് രാഷ്ട്രപതിക്ക് ദയാഹർജി നൽകി.

മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേർ മരിക്കുകയും 713 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 1994ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ വെച്ചാണ് യാക്കൂബ് മേമൻ അറസ്റ്റിലായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :