ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ബുധന്‍, 21 മെയ് 2014 (18:24 IST)
1993 ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട യാക്കൂബ് മേമന്‍്റെ ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. ഹര്‍ജി തള്ളിയ തീരുമാനം രാഷ്ട്രപതിയുടെ ഓഫീസ് മഹാരാഷ്ട്ര സര്‍ക്കാറിനെ അറിയിച്ചു.
നാഗ്പൂരിലെ ജയിലില്‍ കഴിയുന്ന മേമന്റെ വധശിക്ഷ നടപ്പിലാക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. സ്ഫോടന കേസില്‍ പ്രതികളായ 10 പേരുടെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ആജീവനാന്ത ജീവപര്യന്തമായി കുറച്ചെങ്കിലും യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു.
സ്ഫോടനപരമ്പരയുടെ സൂത്രധാരനെന്ന് കരുതുന്ന ടൈഗര്‍ മേമന്റെ സഹോദരനാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യാക്കൂബ്.