സഞ്ജയ് ദത്തിന്റെ പരോളിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു

മുംബൈ| WEBDUNIA|
PTI
PTI
1993 മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സഞ്ജയ് ദത്തിന് വീണ്ടും പരോള്‍ നല്‍കിയതിക്കുറിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു‍. ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഭാര്യക്ക് സുഖമില്ലാത്തതിനാല്‍ പരോള്‍ അനുവദിക്കണമെന്ന ദത്തിന്റെ ആവശ്യം പരിഗണിച്ച് ഒരു മാസത്തെ പരോള്‍ ആണ് പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്.

തന്റെ ചികിത്സയ്ക്കു വേണ്ടി ഒക്ടോബറില്‍ 14 ദിവസത്തെ പരോള്‍ ദത്തിന് അനുവദിക്കുകയും പിന്നീട് ഇത് രണ്ടാഴ്ച കൂടി നീട്ടി നല്‍കുകയും ചെയ്തിരുന്നു. ഭാര്യയ്ക്ക് ശസ്ത്രക്രിയ വേണമെന്നും മകള്‍ക്ക് സുഖമില്ലെന്നും കാണിച്ച് അദ്ദേഹം വീണ്ടും പരോളിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍ ദത്തിന്റെ ഭാര്യ കഴിഞ്ഞ ആഴ്ച ഒരു ഫിലിം സ്ക്രീനിംഗിന് എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പരോള്‍ വിവാദമായ. ദത്തിന് പരോള്‍ അനുവദിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ശനിയാഴ്ച ജയിലിന് മുന്നില്‍ അരങ്ങേറിയത്.

മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ കൈവശം വെച്ചതിനാണ് ദത്തിനെ ശിക്ഷിച്ചത്. എ കെ56 തോക്കും ഗ്രനേഡുകളും കൈവശംവെച്ചതിന് ആയുധ നിയമപ്രകാരം ആറുവര്‍ഷം തടവാണ് മുംബൈയിലെ പ്രത്യേക ടാഡ കോടതി ദത്തിന് വിധിച്ചത്. സുപ്രീംകോടതി ശിക്ഷ അഞ്ചുവര്‍ഷമായി കുറച്ചു. വിചാരണ സമയത്ത് ഒന്നരവര്‍ഷം തടവില്‍ കഴിഞ്ഞ ദത്തിന് മൂന്നു വര്‍ഷത്തോളം തടവില്‍ കഴിയണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :